Heavy rain in Delhi, Gurugram causes waterlogging, triggers traffic jam
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ഗുഡ്ഗാവിലും ഇന്ന് രാവിലെ പെയ്ത മഴ ജനജീവിതം താറുമാറാക്കി. പല റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. നഗരത്തിലെ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് ഡല്‍ഹി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഗുഡ്ഗാവിലെ പല സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
#Delhi